2010, നവംബർ 16, ചൊവ്വാഴ്ച

അരുതായ്മകൾക്കെതിരെ ചെറുത്ത്‌ നിൽപിന്‌ ബലിപെരുന്നാൾ പ്രചോദനമാകണം-എസ്‌.വൈ.എസ്‌

കാസർകോട്‌: വിശുദ്ധ മക്കയിലെ വിശ്വമുസ്ലിം മഹാസംഗമത്തിന്‌ ഐക്യദാർഢ്യവുമായി കടന്നു വന്ന ബലിപെരുന്നാൾ അരുതായ്മകൾക്കെതിരെ ചെറുത്തുനിൽപിന്‌ പ്രചോദനമാകണമെന്ന്‌ എസ്‌.വൈ.എസ്‌ ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദർ മദനി, ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ എന്നിവർ ബലിപെരുന്നാൾ സന്ദേശത്തിൽ അറിയിച്ചു. പള്ളികളും വീടുകളും കവലകളും തക്ബീർ പ്രകീർത്തനങ്ങൾ കൊണ്ട്‌ മുഖരിതമാക്കാനും കുടുംബ ബന്ധം ഊട്ടിയുറപ്പിച്ചും പാവങ്ങളിലേക്ക്‌ കാരുണ്യം ചൊരിഞ്ഞും പെരുന്നാളിനെ ചൈതന്യമാക്കാനും പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. എസ്‌.എസ്‌.എഫ്‌, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്‌.എം.എ ജില്ലാ കമ്മിറ്റികളും പെരുന്നാൾ ആശംസകൾ നേർന്നു. 15/11/2010

മതത്തെ എതിർക്കുന്നവരേക്കാൾ ഭീഷണി ഖുർആനിനെ തെറ്റിദ്ധരിപ്പിക്കുന്നവർ: പേരോട്‌


പാനൂർ: മതത്തെ എതിർക്കുന്ന ബാഹ്യ ശക്തികളേക്കൾ ഇസ്‌ലാമിനു ഭീഷണി ഖുർആനിനെ തെറ്റിദ്ധരിപ്പിക്കുന്നവരാണെന്ന്‌ എസ്‌ വൈ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പേരോട്‌ അബ്ദുർറഹ്മാൻ സഖാഫി പറഞ്ഞു. എസ്എസ്എഫ്‌ സംസ്ഥാന സാഹിത്യോത്സവിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യാഖ്യാനിക്കാൻ അറിയാത്തവർ ഖുർആനിനെ വ്യാഖ്യാനിച്ചതാണ്‌ കുഴപ്പം. അവർ മതവിശ്വാസികളെ തീവ്രവാദികളാക്കി മാറ്റുകയാണ്‌. തീവ്രവാദവും ഭീകരവാദവും മതവിരുദ്ധമാണെന്നത്‌ മറച്ചുവെച്ച്‌ അവർക്കനുകൂലമായി ഖുർആനിനെ വളച്ചൊടിക്കുകയാണ്‌. ഇതിനെ കരുതിയിരിക്കണം; അദ്ദേഹം കൂട്ടിച്ചേർത്തു.

2010, നവംബർ 4, വ്യാഴാഴ്‌ച

RSC സലാല സോണ്‍ സാഹിത്യോത്സവ്‌ 2010

RSC സലാല സോണ്‍ സാഹിത്യോത്സവ്‌ നവംബര്‍ 12 നു വെള്ളിയാഴ്ച സലാല സുന്നി ജമാഅത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കാന്തപുരം മഹാരാഷ്ട്ര ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി


മഹാരാഷ്ട്ര: മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനുമായി അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി