2010 നവംബർ 16, ചൊവ്വാഴ്ച
അരുതായ്മകൾക്കെതിരെ ചെറുത്ത് നിൽപിന് ബലിപെരുന്നാൾ പ്രചോദനമാകണം-എസ്.വൈ.എസ്
കാസർകോട്: വിശുദ്ധ മക്കയിലെ വിശ്വമുസ്ലിം മഹാസംഗമത്തിന് ഐക്യദാർഢ്യവുമായി കടന്നു വന്ന ബലിപെരുന്നാൾ അരുതായ്മകൾക്കെതിരെ ചെറുത്തുനിൽപിന് പ്രചോദനമാകണമെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ എന്നിവർ ബലിപെരുന്നാൾ സന്ദേശത്തിൽ അറിയിച്ചു. പള്ളികളും വീടുകളും കവലകളും തക്ബീർ പ്രകീർത്തനങ്ങൾ കൊണ്ട് മുഖരിതമാക്കാനും കുടുംബ ബന്ധം ഊട്ടിയുറപ്പിച്ചും പാവങ്ങളിലേക്ക് കാരുണ്യം ചൊരിഞ്ഞും പെരുന്നാളിനെ ചൈതന്യമാക്കാനും പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.എം.എ ജില്ലാ കമ്മിറ്റികളും പെരുന്നാൾ ആശംസകൾ നേർന്നു. 15/11/2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ