2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

സി.കെ. മുഹമ്മദ് ബാഖവി മരണപ്പെട്ടു.

സി.കെ. മുഹമ്മദ്‌ ബാഖവി ഖലീല്‍ തങ്ങളോടൊപ്പം
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ സെക്രടറിയും മേല്‍മുറി സ്വലാത്ത് നഗർ‍ ഖാസിയും മഅദിന്‍ കാര്യ ദര്ശിയുമായ സി കെ മുഹമ്മദ്‌ ബാഖവി (55) ബുധനാഴ്ച ( 01/09/2010 )വൈകീട്ട് മരണപ്പെട്ടു

മത സാമൂഹിക വിദ്യഭ്യാസ രംഗങ്ങളിലും സുന്നീ പ്രസ്ഥാന രംഗത്തും നിറ സാനിധ്യമായിരുന്ന ബാഖവി സ്വലാത്ത് നഗറിലെ മ‌‌അദിൻ അടക്കം നിരവധി സ്ഥാപനങ്ങളുടെ കാര്യദർശിയുമായിരുന്നു. ദർസ് മേഖലയിൽ മൂന്ന് പതിറ്റാണ്ടിലധികമായി സേവനരംഗത്തുള്ള അദ്ധേഹത്തിന് എസ്.എസ്.എഫ്. സംസ്ഥന ഉപാദ്യക്ഷൻ സാദിഖ് സഖാഫി പെരിന്താറ്റിരി അടക്കം നൂറുകണക്കിന് ശിഷ്യഗണങ്ങളുണ്ട്.പരേതനായ മരക്കാർ മുസ്‌ലിയാരുടെയും തെക്കേടത്ത് ഖദീജയുടെയും മകനായി ജനിച്ച ബാഖവി ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ബാഖിയാത്തുസ്സാലിഹാത്തിൽ നിന്നാണ് ബിരുദം നേടി അധ്യാപനരംഗത്തെത്തിയത്.

പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുസ്സമദ് മുസ്ലിയാർ ബൈത്താനിയാണ് പ്രധാന ഉസ്താദ്. കരുളായി ജുമാ മസ്ജിദ്, ചേലേമ്പ്ര കുറുവങ്ങോത്ത്, മേൽമുറി പൊടിയാട്, പൊന്മള പള്ളിപ്പടി, കേച്ചേരി മമ്പ‌ഉൽ ഹുദാ,മഞ്ചേശ്വരം മഞച്ചോല, വലിയ പറപ്പൂർ, കാവതികുളം, പടിഞ്ഞാറ്റുമുറി, ആല്പറ്റ കുളമ്പ് എന്നിവിടങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ താത്തൂരിൽ മുദരിസും ഖാസിയുമായി സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ് മരണം.

ഭാര്യ : ശമീമ ചെമ്മൻ‌കടവ് . മക്കൾ : സുമയ്യ, മുഹമ്മദ് ബഷീർ, അബ്ദുസ്സമദ്. മ‌അദിൻ അസി.മാനേജർ ദുൽഫുഖാർ സഖാഫിയാണ് ജാമാതാവ്. സൈനുദ്ദീൻ ബാഖവി കൂരിയാടിന്റെ ഭാര്യ മർ‌യം, റഷീദ് മുസ്‌ലിയാർ പനങ്ങാങ്ങരയുടെ ഭാര്യ ആയിശ, ഹംസ സഖാഫി പൂക്കോട്ടൂരിന്റെ ഭാര്യ ഉമ്മു കുൽ‌സു എന്നിവർ സഹോദരങ്ങളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ