2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

എസ്‌ വൈ എസ്‌ സൗഹൃദഗ്രാമം പദ്ധതി ജില്ലയിൽ പുന:രാരംഭിച്ചു

മലപ്പുറം: 'സ്നേഹസമൂഹം സുരക്ഷിതനാട്‌' എന്ന സന്ദേശത്തിൽ സംസ്ഥാന വ്യാപകമായി നടന്ന എസ്‌ വൈ എസ്‌ സൗഹൃദഗ്രാമം പദ്ധതി ജില്ലയിൽ പുന:രാരംഭിച്ചു. ജൂൺ 16 ന്‌ തുടക്കം കുറിച്ച പദ്ധതി വിഷയ പ്രാധാന്യവും വൻ ബഹുജന പങ്കാളിത്തവും കാരണം സംസ്ഥാന കമ്മിറ്റി ഈ മാസം 30 വരെ ദീർഘിപ്പിക്കുകയായിരുന്നു. റമസാനും റമദാൻ ക്യാമ്പയിനുമായി താത്കലികമായി നിർത്തി വെച്ച പദ്ധതിക്കാണ്‌ വീണ്ടും തുടക്കമായത്‌.

മലപ്പുറം വാദീസലാമിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം തുടർപ്രവർത്തനങ്ങൾക്ക്‌ അന്തിമരൂപം നൽകി. ക്യാമ്പയിൻ ഭാഗമായി നിർദ്ദേശിച്ച ജില്ലാതല സെമിനാർ, മേഖലാ ഓപ്പൺഫോറങ്ങൾ എന്നിവ ഇതിനകം തന്നെ ജില്ലയിൽ പൂർത്തിയായിരുന്നു. പഞ്ചായത്ത്തല ചർച്ചാസമ്മേളനങ്ങൾ, യൂണിത്തല സൗഹൃദസദസ്സ്‌ തുടങ്ങിയ പദ്ധതികളിൽ ഭൂരിഭാഗവും ജില്ലയിൽ നടന്നിട്ടുണ്ട്‌. അവശേഷിക്കുന്ന ചർച്ചാ സമ്മേളനങ്ങളും സൗഹൃദസദസ്സും ഈ മാസം 30 നകം തന്നെ പൂർത്തീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ്‌ നടന്നുവരുന്നത്‌. അനുബന്ധമായി ജനസമ്പർക്കം, ലഘുലേഖ വിതരണം തുടങ്ങിയ പദ്ധതികളും നടക്കും. റമസാൻ ക്യാമ്പയിനും എസ്‌ വൈ എസ്‌ റിലീഫ്ഡേ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.

പി കെ എം സഖാഫി ഇരിങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പി എം മുസ്തഫ മാസ്റ്റർ, വടശേരി ഹസൻ മുസ്ലിയാർ, പി എസ്‌ കെ ദാരിമി എടയൂർ, എ മുഹമ്മദ്‌ പറവൂർ, ടി അലവി പുതുപറമ്പ, പി കെ എം ബശീർ പടിക്കൽ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ