2010, നവംബർ 16, ചൊവ്വാഴ്ച

അരുതായ്മകൾക്കെതിരെ ചെറുത്ത്‌ നിൽപിന്‌ ബലിപെരുന്നാൾ പ്രചോദനമാകണം-എസ്‌.വൈ.എസ്‌

കാസർകോട്‌: വിശുദ്ധ മക്കയിലെ വിശ്വമുസ്ലിം മഹാസംഗമത്തിന്‌ ഐക്യദാർഢ്യവുമായി കടന്നു വന്ന ബലിപെരുന്നാൾ അരുതായ്മകൾക്കെതിരെ ചെറുത്തുനിൽപിന്‌ പ്രചോദനമാകണമെന്ന്‌ എസ്‌.വൈ.എസ്‌ ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദർ മദനി, ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ എന്നിവർ ബലിപെരുന്നാൾ സന്ദേശത്തിൽ അറിയിച്ചു. പള്ളികളും വീടുകളും കവലകളും തക്ബീർ പ്രകീർത്തനങ്ങൾ കൊണ്ട്‌ മുഖരിതമാക്കാനും കുടുംബ ബന്ധം ഊട്ടിയുറപ്പിച്ചും പാവങ്ങളിലേക്ക്‌ കാരുണ്യം ചൊരിഞ്ഞും പെരുന്നാളിനെ ചൈതന്യമാക്കാനും പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. എസ്‌.എസ്‌.എഫ്‌, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്‌.എം.എ ജില്ലാ കമ്മിറ്റികളും പെരുന്നാൾ ആശംസകൾ നേർന്നു. 15/11/2010

മതത്തെ എതിർക്കുന്നവരേക്കാൾ ഭീഷണി ഖുർആനിനെ തെറ്റിദ്ധരിപ്പിക്കുന്നവർ: പേരോട്‌


പാനൂർ: മതത്തെ എതിർക്കുന്ന ബാഹ്യ ശക്തികളേക്കൾ ഇസ്‌ലാമിനു ഭീഷണി ഖുർആനിനെ തെറ്റിദ്ധരിപ്പിക്കുന്നവരാണെന്ന്‌ എസ്‌ വൈ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പേരോട്‌ അബ്ദുർറഹ്മാൻ സഖാഫി പറഞ്ഞു. എസ്എസ്എഫ്‌ സംസ്ഥാന സാഹിത്യോത്സവിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യാഖ്യാനിക്കാൻ അറിയാത്തവർ ഖുർആനിനെ വ്യാഖ്യാനിച്ചതാണ്‌ കുഴപ്പം. അവർ മതവിശ്വാസികളെ തീവ്രവാദികളാക്കി മാറ്റുകയാണ്‌. തീവ്രവാദവും ഭീകരവാദവും മതവിരുദ്ധമാണെന്നത്‌ മറച്ചുവെച്ച്‌ അവർക്കനുകൂലമായി ഖുർആനിനെ വളച്ചൊടിക്കുകയാണ്‌. ഇതിനെ കരുതിയിരിക്കണം; അദ്ദേഹം കൂട്ടിച്ചേർത്തു.

2010, നവംബർ 4, വ്യാഴാഴ്‌ച

RSC സലാല സോണ്‍ സാഹിത്യോത്സവ്‌ 2010

RSC സലാല സോണ്‍ സാഹിത്യോത്സവ്‌ നവംബര്‍ 12 നു വെള്ളിയാഴ്ച സലാല സുന്നി ജമാഅത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കാന്തപുരം മഹാരാഷ്ട്ര ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി


മഹാരാഷ്ട്ര: മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനുമായി അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി

2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

പ്രവാചകാനുചരന്മാരെ വിമർശിക്കുന്നവർ മതത്തിനു പുറത്തെന്ന് സൗദി പണ്ഡിത സഭ


അബുദാബി: പ്രവാചക അനുചരന്മാർക്കോ പ്രവാചക ഭാര്യമാർക്കോ എതിരായ മോശമായ പരാമർശം നടത്തുന്നവർ ഇസ്ലാമിക വൃത്തത്തിൽ നിന്ന് പുറത്ത് പോകുമെന്ന് സൗദി ഉന്നത പണ്ഡിത സഭ. സൗദിയിലെ പ്രമുഖ പണ്ഡിതനും മുഫ്ത്തിയുമായ സഭാ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് അൽ ശൈഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമിതിയാണ്‌ ഇത് സംബന്ധമായി വാർത്താകുറിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

വിവിധ സൗദി പത്രങ്ങളും യു.എ.ഇ യിൽ നിന്നുള്ള അൽ അറബിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ്‌ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രവാചകാനുചരന്മാരെ നിന്ദിക്കുന്നവർ അവിശ്വാസികളാണെന്നാണ്‌ പത്രകുറിപ്പ് വ്യക്തമാക്കുന്നത്. സുന്നത്ത് ജമാഅത്ത് ( പ്രാവചകരുടെയും അനുചരന്മാരുടെയും ചര്യ ) അടിസ്ഥാന വിശ്വാസങ്ങളിൽ പെട്ടതാണ്‌ പ്രവാചക അനുചരന്മാരോടും പ്രവാചക കുടുംബത്തോടുമുള്ള സ്നേഹം .പ്രവാചക കുടുംബത്തോടും അനുചരന്മാരോടും വിശ്വാസവും സ്നേഹവും ഇല്ലാതെ ഒരു മനുഷ്യനു കപടവിശ്വാസങ്ങളിൽ നിന്ന് രക്ഷപ്പെടാനാകില്ല. വിശുദ്ധ ഖുർആനിൽ നിന്നും നിരവധി പ്രവാചക അധ്യാപനങ്ങളിൽ നിന്നും നിരവധി ഉദ്ദരണികളികളെടുത്തു കൊണ്ടാണ്‌ സൗദി പണ്ഡിത സഭ തങ്ങളുടെ വീക്ഷണം വ്യക്തമാക്കുന്നത്.

സഹാബത്തിന്റെ (പ്രവാചകാനുചരന്മാർ) പ്രവർത്തനങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ചില ഇസ്ലാമിക വിശ്വാസങ്ങൾക്കും കർമ്മങ്ങൾക്കുമെതിരെയുള്ള ചില ഒറ്റപ്പെട്ട പ്രതികരണങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പാണ്‌ ഈ പത്രക്കുറിപ്പെന്ന് വിലയിരുത്തപ്പെടുന്നു.

റഫീഖ് വൈലത്തൂർ
സിറാജ് ദിനപത്രം 11-10-2010

2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

അന്താരാഷ്ട്ര സെമിനാര്‍; കാന്തപുരം ജോര്‍ദാനിലേക്ക്


കോഴിക്കോട്‌: അന്താരാഷ്‌ട്ര പരിസ്ഥിതി സെമിനാറില്‍ പങ്കെടുക്കുന്നതിനായി അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ജോര്‍ദാനിലേക്ക്‌ പുറപ്പെട്ടു. `പരിസ്ഥിതി പ്രശ്‌ന പരിഹാരങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന എന്ന സെമിനാറിലാണ്‌ ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത്‌ കാന്തപുരം പങ്കെടുക്കുന്നത്‌. ത്രിദിന സെമിനാര്‍ തിങ്കളാഴ്‌ച ആരംഭിക്കും. 140 ഓളം രാജ്യങ്ങളില്‍ നിന്ന്‌ പ്രത്യേകം ക്ഷണിക്കപ്പെട്ട പണ്ഡിതന്‍മാരും. പരിസ്ഥിതി ഗവേഷകന്‍മാരും ശാസ്‌ത്രജ്ഞന്‍മാരും പങ്കെടുക്കും. സഊദി ഭരണാധികാരി അബ്‌ദുല്ല രാജാവ്‌ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യും. ഇസ്‌ലാമും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ കാന്തപുരം പ്രബന്ധം അവതരിപ്പിക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും അദ്ദേഹത്തെ അനുഗമിക്കുന്നുണ്‌ട്‌. ജോര്‍ദാന്‍ രാജാവുമായി കാന്തപുരം പ്രത്യേക കൂടിക്കാഴ്‌ചയും നടത്തും. ജോര്‍ദാന്‍ ഭരണകൂടത്തിന്‌ കീഴില്‍്‌ `ദ റോയല്‍ ആലുല്‍ ബൈതാ’ണ്‌

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

ബാബരി മസ്‌ജിദ് വിധി-വിവേകത്തിന്റെയും ആത്മ സംയമനത്തിന്റെയും വഴി സ്വികരിക്കുക

ബാബരി മസ്ജിദ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശക്കേസിൽ സപ്‌തംബർ 24 ന് അലഹബാദ് ഹൈക്കോടതി വിധി പറയാനിരിക്കെ, എല്ലാ വിഭാഗം ജനങ്ങളും വിവേകത്തിന്റെയും ആത്മസംയമനത്തിന്റെയും വഴിയായിരിക്കണം സ്വീകരിക്കേണ്ടതെന്ന് സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമയും കീഴ്ഘടകങ്ങളും ആഹ്വാനം ചെയ്യുന്നു. അരാജകത്വം സൃഷ്ടിച്ച് മുതലെടുക്കാനുള്ള ശ്രമങ്ങളുണ്ടായിക്കൂടാ. നമ്മുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയും നിയമവാഴ്ചയും അനുസരിച്ച് മുന്നോട്ട് പോവാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാവണം. ഇപ്പോൾ ബാബരിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് സ്വാഭാവിക പരിണതിയിലേക്ക് നീങ്ങുകയാണ്. ഇതിന്റെ പേരിൽ ഇന്നോളം ഇന്ത്യയിലുണ്ടായ പ്രക്ഷോപങ്ങളും കലാപങ്ങളും രാഷ്ട്രീയ മുതലെടുപ്പുകളും മറക്കാൻ കഴിയില്ല. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ശക്തികൾ ഒരു നിലക്കും പ്രോത്സാഹിപ്പിക്കപ്പെടരുത്.

രാഷ്ടീയ താത്പര്യങ്ങൾക്കുപരി കലാ‍പ സാധ്യതകളെ മുന്നിൽകണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാറുകൾ തികഞ്ഞ ജാഗ്രത പുലർത്തണം. രാജ്യത്തിന്റെ സെക്കുലർ സ്വഭാവം ഉയർത്തിപ്പിടിക്കുന്നതിൽ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് നിൽക്കണം. കയ്യൂക്കിനും പണക്കൊഴുപ്പിനും നമ്മുടെ രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന് ലോകസമൂഹത്തെ ബോധ്യപ്പെടുത്താൻ ഇതിലൂടെ നമുക്ക് കഴിയണം.


1992 ഡിസംബർ 6 ന് ഇന്ത്യയുടെ നിയമ വാഴ്ചയെ വെല്ലുവിളിച്ച് ബാബരി മസ്ജിദ് തകർത്തത് ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിഛായക്ക് മങ്ങലേല്പിച്ച കാര്യം നമുക്ക് മറക്കാൻ കഴിയില്ല.

സപ്‌തംബർ 24 ന് വിധി വരുമെന്ന വാ‍ർത്ത വന്നത് മുതൽ ദേശീയ തലത്തിൽ തന്നെ ആശങ്കയും ഉത്കണ്‌ഠയും നില നിൽക്കുന്നുണ്ടെന്നത് വസ്തുതയാണ്. വിവിധ മതസ്ഥർക്കിടയിൽ വിഭാഗീയതയുടെ മതിൽകെട്ടുകൾ സൃഷ്ടിക്കാൻ ആരെയും അനുവദിക്കരുത്. വർഗ്ഗീയതയും വിധ്വംസക പ്രവർത്തനങ്ങളും രാജ്യത്തെ പിന്നോട്ട് വലിക്കുമെൻ ഇന്ത്യയിലെ ബഹുഭൂരിവിഭാഗം ജനങ്ങളും മനസിലാക്കിയിട്ടുണ്ട്. ഇത് മുന്നിൽ കണ്ട് അവസരത്തിനൊത്തുയരാൻ വിവിധ മതവിഭാഗങ്ങൾ, രാഷ്ട്രീയ കക്ഷികൾ, ഭരണകൂടങ്ങൾ എല്ലാവർക്കും കഴിയണം. നേതാക്കൾ ആഹ്വാനം പറഞ്ഞു.


പത്രസമ്മേളനത്തിൽ സംബന്ധിച്ചവർ:


കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

(ജനറൽ സെക്രട്ടറി, സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമ)

സയ്യിദ് അലി ബാഫഖി തങ്ങൾ

(ട്രഷറർ, സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമ )

സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി

(മുശാവറ, സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമ )


പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ

(പ്രസിഡണ്ട്, എസ്.വൈ.എസ്. സ്റ്റേറ്റ് കമ്മിറ്റി)

പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി

(ജനറൽ സെക്രട്ടറി, എസ്.വൈ.എസ്. സ്റ്റേറ്റ് കമ്മിറ്റി)


എൻ.എം. സാദിഖ് സഖാഫി

(പ്രസിഡണ്ട്, എസ്.എസ്.എഫ്. സ്റ്റേറ്റ് കമ്മിറ്റി)

2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

എസ്‌ വൈ എസ്‌ സൗഹൃദഗ്രാമം പദ്ധതി ജില്ലയിൽ പുന:രാരംഭിച്ചു

മലപ്പുറം: 'സ്നേഹസമൂഹം സുരക്ഷിതനാട്‌' എന്ന സന്ദേശത്തിൽ സംസ്ഥാന വ്യാപകമായി നടന്ന എസ്‌ വൈ എസ്‌ സൗഹൃദഗ്രാമം പദ്ധതി ജില്ലയിൽ പുന:രാരംഭിച്ചു. ജൂൺ 16 ന്‌ തുടക്കം കുറിച്ച പദ്ധതി വിഷയ പ്രാധാന്യവും വൻ ബഹുജന പങ്കാളിത്തവും കാരണം സംസ്ഥാന കമ്മിറ്റി ഈ മാസം 30 വരെ ദീർഘിപ്പിക്കുകയായിരുന്നു. റമസാനും റമദാൻ ക്യാമ്പയിനുമായി താത്കലികമായി നിർത്തി വെച്ച പദ്ധതിക്കാണ്‌ വീണ്ടും തുടക്കമായത്‌.

മലപ്പുറം വാദീസലാമിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം തുടർപ്രവർത്തനങ്ങൾക്ക്‌ അന്തിമരൂപം നൽകി. ക്യാമ്പയിൻ ഭാഗമായി നിർദ്ദേശിച്ച ജില്ലാതല സെമിനാർ, മേഖലാ ഓപ്പൺഫോറങ്ങൾ എന്നിവ ഇതിനകം തന്നെ ജില്ലയിൽ പൂർത്തിയായിരുന്നു. പഞ്ചായത്ത്തല ചർച്ചാസമ്മേളനങ്ങൾ, യൂണിത്തല സൗഹൃദസദസ്സ്‌ തുടങ്ങിയ പദ്ധതികളിൽ ഭൂരിഭാഗവും ജില്ലയിൽ നടന്നിട്ടുണ്ട്‌. അവശേഷിക്കുന്ന ചർച്ചാ സമ്മേളനങ്ങളും സൗഹൃദസദസ്സും ഈ മാസം 30 നകം തന്നെ പൂർത്തീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ്‌ നടന്നുവരുന്നത്‌. അനുബന്ധമായി ജനസമ്പർക്കം, ലഘുലേഖ വിതരണം തുടങ്ങിയ പദ്ധതികളും നടക്കും. റമസാൻ ക്യാമ്പയിനും എസ്‌ വൈ എസ്‌ റിലീഫ്ഡേ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.

പി കെ എം സഖാഫി ഇരിങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പി എം മുസ്തഫ മാസ്റ്റർ, വടശേരി ഹസൻ മുസ്ലിയാർ, പി എസ്‌ കെ ദാരിമി എടയൂർ, എ മുഹമ്മദ്‌ പറവൂർ, ടി അലവി പുതുപറമ്പ, പി കെ എം ബശീർ പടിക്കൽ സംബന്ധിച്ചു.

ബുൽബുലേ മദീന അവാർഡ്‌ മുഈനുദ്ദീൻ ബാഗ്ളൂരിന്‌


കോഴിക്കോട്‌: കോഴിക്കോട്‌ കേന്ദ്രമാക്കി അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന മദീനത്തുനൂർ ബുർദ ഫൗണേ​‍്ടഷന്‌ കീഴിൽ നൽകപ്പെടുന്ന ബുൽബുലേ മദീന അവാർഡിന്‌ ഒമ്പതു വയസുകാരൻ മുഈനുദ്ധീൻ ബാഗ്ളൂർ അർഹനായി. അവാർഡ്‌ ചെറിയപെരുന്നാൾ ദിവസം പൂനൂരിൽ നടക്കുന്ന ഇശ്ഖേ റസൂൽ വേദിയിൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നൽകും. ബാല്യത്തിൽ തന്നെ പ്രവാചക പ്രകീർത്തന രംഗത്ത്‌ അതുല്യമായ ചുവടുവെപ്പുകൾ കാഴ്ചവെച്ചതാണ്‌ മുഈനുദ്ദീനെ അവാർഡിന്‌ അർഹനാക്കിയത്‌. ബാഗ്ളൂരിലെ വിനായക നഗറിൽ താമസിക്കുന്ന മുഹമ്മദ്‌ സലീം-ഫൗസിയ ദമ്പതികളുടെ രണ്ടാമത്തെ മകനായ മുഈനുദ്ദീൻ സോളമൻ ഇംഗ്ളീഷ്‌ മീഡിയം സ്കൂൾ നാലാംതരം വിദ്യാർഥിയാണ്‌. 2006-ൽ തന്റെ അഞ്ചാം വയസിലാണ്‌ മുഈനുദ്ദീൻ കേരളീയർക്ക്‌ വേണ്ടി ആദ്യമായി നഅ​‍്ത്‌ പാടുന്നത്‌. കണ്ണൂരിലെ മദിനാ പൂന്തോപ്പിലായിരുന്നു ആദ്യത്തെ വേദി. ഇൻഡോറിൽ നിന്ന്‌ ബറക്കാത്തി അവാർഡും അജ്മീറിൽ നിന്ന്‌ ഗരീബ്‌ നവാസ്‌ അവാർഡും മുഈനുദ്ദീന്‌ ലഭിച്ചിട്ടുണ്ട്‌. അന്താരാഷ്ട്ര നഅ​‍്ത്‌ ആലാപകൻ ഉവൈസ്‌ ഖാദിരിയോടൊപ്പം ബറേൽവിൽ വേദി പങ്കിട്ടിട്ടുണ്ട്‌. അനുവാചകരെ വിസ്മയിപ്പിക്കുന്ന ഈ അത്ഭുത ബാലൻ പാടാൻ പരിശീലിച്ചത്‌ സ്വന്തം പിതാവിൽ നിന്നാണ്‌. ഉള്ളാൾ തങ്ങൾ, ശൈഖുനാ കാന്തപുരം ഉസ്താദ്‌ തുടങ്ങിയ പണ്ഡിതരുടെ അനുഗ്രഹാശിസുകളാണ്‌ മകന്റെ അത്ഭുത പ്രകടനങ്ങയൾക്ക്‌ പിന്നിലെന്ന്‌ പിതാവ്‌ സലീം ഭായി പറയുന്നു.

ഇശൽ രാവ് ദുബൈ മർകസ്

ഈദുൽഫിത്വർ‍ ദിനത്തില്‍ ദുബായ് മര്‍കസ് സംഘടിപ്പിച്ച ഇശല്‍ രാവ് ഗള്‍ഫ് സിറാജ് എഡിറ്റര്‍ ഇന്‍ചാര്‍ജ് കെ എം അബ്ബാസ്‌ ഉത്ഘാടനം ചെയ്യുന്നു

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

വിശുദ്ധ രാവിന്റെ ധന്യതയില്‍ സ്വലാത്ത്‌നഗര്‍ ആത്മീയ സാഗരമായി



മലപ്പുറം: വിശുദ്ധരാവിന്റെ ധന്യതയേറ്റുവാങ്ങി, പാരസ്പര്യത്തിനായുള്ള പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ സംഗമത്തിനു സമാപനം. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാവിന്റെ തേട്ടവുമായി മലപ്പുറം സ്വലാത്ത് നഗറില്‍ വിശ്വാസ സാഗരം ഉറങ്ങാതിരുന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനായി ആകാശത്തേക്കുയര്‍ന്ന കരങ്ങളും തിരുനബിപ്രകീര്‍ത്തനത്തിന്റെ അടങ്ങാത്ത അലകളുമായിരുന്നു ഈ രാവിന്റെ അടയാളങ്ങള്‍. വിശുദ്ധമാസത്തിന്റെ സഹനസന്ദേശത്തിനു മാതൃകകളായി അവര്‍ മലപ്പുറത്തിനും വള്ളുവമ്പ്രത്തിനുമിടയില്‍ പരന്നൊഴുകി. ആ പ്രയാണം ഇന്നലെ അര്‍ദ്ധരത്രിയോളം തുടര്‍ന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ, അനുഭൂതി നിറഞ്ഞ മനസ്സുകളോടെ അവര്‍ തിരിച്ചു പോയി. തിങ്കളാഴ്ച രാവിലെ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഇഅ്തികാഫ് ജല്‍സയോടെയാണ് സംഗമത്തിലെ പരിപാടികള്‍ തുടങ്ങിയത്. ളുഹര്‍ നിസ്‌കാരത്തിനു തന്നെ മഅ്ദിന്‍ മസ്ജിദും പരിസരവും വിശ്വാസികളാല്‍ നിറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദൂരെദിക്കുകളില്‍ നിന്നുമെത്തിയവര്‍ ഞായറാഴ്ച തൊട്ടേ സ്വലാത്ത് നഗറില്‍ എത്തിത്തുടങ്ങിയിരന്നു. തുടര്‍ന്ന് ബദ്ര്‍ മൗലിദ് പാരായണം നടന്നു. വിശുദ്ധിയുടെ ഓരോ നിമിഷങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പാകത്തിലായിരുന്നു ക്രമീകരണങ്ങള്‍. സാധാരണക്കാര്‍ വളരെ അപൂര്‍വ്വമായി മാത്രം നിര്‍വ്വഹക്കുന്ന അവ്വാബീന്‍, തസ്ബീഹ് നിസ്‌കാരങ്ങളും വിര്‍തുല്ലത്വീഫ് പോലുള്ള ദിക്‌റുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഒരുമയുടെ മാതൃകകളായി ഒന്നിച്ചു നോമ്പുതുറന്നു. വിവിധ ഗ്രൗണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇഫ്താറിന് സൗകര്യമുണ്ടായിരുന്നത്. വിശ്വാസികളുടെ ഈ അപൂര്‍വ്വ വിരുന്നില്‍ ഒന്നിക്കാന്‍ ഉത്തര മേഖല ഐ.ജി മുഹമ്മദ് യാസീന്‍, ജില്ലാ കലക്ടര്‍ എം. സി മോഹന്‍ദാസ് തുടങ്ങിയവരും മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളുമുണ്ടായിരുന്നു. മഗ്‌രിബ്, ഇശാഅ്, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് സ്വലാത്ത് നഗറിലും പരിസരങ്ങളിലും നിരന്നു നിന്ന വിശ്വാസികളുടെ സ്വഫ്ഫുകളും വിശുദ്ധ ഖുര്‍ആന്‍ വീചികളുടെ മാസ്മരികതയും ഈ നഗരിയുടെ അപൂര്‍വ്വാനുഭവമായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സ്വാഗതസംഘം കണ്‍വീനറുമായ പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദിന്റെ സ്വാഗത ഭാഷണത്തോടെ 9.30 മണിക്ക് മുഖ്യവേദിയിലെ പരിപാടികള്‍ തുടങ്ങി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സി.മുഹമ്മദ് ഫൈസി ഉദ്‌ബോധന പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയാണ് പ്രാര്‍ത്ഥനാസമ്മേളനം നിയന്ത്രിച്ചത്. നാരിയത്ത്‌സ്വലാത്തിനും നസീഹത്തിനും ദുആക്കും അദ്ദേഹം നേതൃത്വം നല്‍കി.

വിശുദ്ധരാവിന്റെ ധന്യതയേറ്റുവാങ്ങി,രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ സംഗമത്തിനു സമാപനം.



മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ സംഗമത്തിനു സമാപനം. അലകടലായി ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ സാക്ഷി. സുന്നി ജംഇയ്യത്തുല്‍ ഉല ജന. സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്ത വിശ്വസംഗമത്തില്‍ താജുല്‍ ഉലമയുടെ ധന്യ അദ്ധ്യക്ഷത പ്രാര്‍ത്ഥനാസമ്മേളനത്തെ നിയന്ത്രിച്ചു.ഭീകര-വിഘടന വാദങ്ങള്‍ക്കെതിരെയുള്ള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്‍ത്ഥനാസമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രാജ്യത്തെയുംസമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്‍നിര്‍ത്തി അവര്‍ ഏറ്റുചൊല്ലി. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും പാരായണ വിദഗ്ധനുമായ സയ്യിദ് മുഹമ്മദ് അലി ബാഅലവി മുഖ്യാതിഥിയായിരുന്നു. സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുമെന്ന പ്രതിജ്ഞയും തെറ്റ്കുറ്റങ്ങള്‍ ഏറ്റ്പറഞ്ഞ്‌കൊണ്ടുള്ള പ്രാര്‍ത്ഥനയും വിശ്വാസികള്‍ക്ക് അനിര്‍വചനീയമായ ആത്മീയ വിരുന്നായി. ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാസമ്മേളന പരിപാടികള്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായ ഒരുക്കങ്ങളുണ്ടായിരുന്നു. പത്തോളം ഗ്രൗണ്ടുകളില്‍ ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്‌ക്രീനുകളും സ്ഥാപിച്ചിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കാനും പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാനും തല്‍സമയ സംപ്രേക്ഷണം മുഖേനയും വെബ്ഹബ് വഴിയും സൗകര്യമൊരുക്കിയിരിക്കുന്നു. പണ്ഡിതന്മാരുടെയും ആത്മീയ വ്യക്തിത്വങ്ങളുടെയും ഇടപെടലുകളാണ് തീവ്രവാദത്തെയും ഭീകരവാദത്തെയും തടയിടുന്നതില്‍ നിര്‍ണായകമെന്നും അവര്‍ കാലങ്ങളായി ഈ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു പോന്നിട്ടുണ്ടെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉല ജന. സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മതപരമോ വര്‍ഗപരമോ ആയ വേര്‍തിരിവുകള്‍ക്കതീതമായ ജീവിത വഴിയാണ് ഇസ്‌ലാമിക ആത്മീയയുടെ അകക്കാമ്പ്. ആത്മീയ നായകന്മാരും സൂഫി പണ്ഡിതരും സമഭാവനയുടെ ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടു. ആത്മീയ ചൈതന്യത്തിലൂന്നിയ ജീവിതത്തിനല്ലാതെ നിലനില്‍പ്പില്ലെന്നും മതത്തിന്റെ സാരാംശങ്ങള്‍ ഹൃദയത്തിലൂട്ടപ്പെട്ടവരാണ് ധര്‍മ സമൂഹത്തിന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയതങ്ങള്‍ എന്നിവര്‍ വിവിധ ദൂആകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്‍, പൂക്കോയതങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങി പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും വലിയൊരു നിര തന്നെ പ്രാര്‍ത്ഥനാസംഗമത്തിന് അനുഗ്രഹസാന്നിദ്ധ്യമായി.

മഅദിന്‍പ്രാര്ത്ഥനാ സമ്മേളന ദൃശ്യങ്ങളിലൂടെ















മഅ്ദിന്‍ റംസാന്‍ പ്രാര്‍ത്ഥനാസമ്മേളനത്തില്‍ സംബന്ധിച്ച ജനലക്ഷങ്ങള്‍ക്ക് ചൊല്ലിക്കൊടുത്ത ഭീകര വിരുദ്ധ പ്രതിജ്ഞ


ഞങ്ങള്‍ അല്ലാഹുവിന്റെ അടിമകളാണ്. തിരുനബിയുടെ അനുയായികളാണ്. വാക്കിലും പ്രവൃത്തിയിലും വിചാരത്തിലും നന്മയുണ്ടാകണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ഞങ്ങള്‍ അതിന് സര്‍വ്വത്മനാ പരിശ്രമിക്കും. ഞങ്ങളുടെ കൂട്ടുകുടുംബങ്ങള്‍, ഗുരുക്കന്മാര്‍, സഹജീവികള്‍ എല്ലാ മനുഷ്യര്‍ക്കും നന്മ വരട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും പീഢിതന്റെ കൈപിടിക്കാനും ഞങ്ങള്‍മുന്നില്‍ നില്‍ക്കും. അധാര്‍മികതകളെ, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ, കൈവെടിഞ്ഞ് പുതിയൊരു ജീവിതത്തിനായി റമളാനിലെ ഈ പുണ്യരാത്രിയില്‍, വിശ്വാസികളായ ജനലക്ഷങ്ങളോടൊന്നിച്ച് ഞങ്ങള്‍ സന്നദ്ധരാവുന്നു. അന്യരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ പാടില്ലെന്ന്് ഞങ്ങള്‍ സ്വയം പറയുന്നു. അപരന്റെ അഭിമാനത്തെ സ്വന്തം അഭിമാനത്തെ പോലെ ഞങ്ങള്‍ ആദരിക്കുന്നു. ഞങ്ങളെ മുസ്‌ലിമാക്കി ജനിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്ത അല്ലാഹുവിന്റെ പരിശുദ്ധിയെ ഞങ്ങള്‍ വാഴ്ത്തുന്നു. ഇസ് ലാമിന്റെ പരിപൂര്‍ണ്ണതയെ അംഗീകരിക്കുന്നതോടൊപ്പം മറ്റു മതവിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുവാനും അവകാശങ്ങള്‍ ധ്വംസിക്കപ്പെടാതിരിക്കാനും ഓരോ നിമിഷത്തിലും ജാഗ്രത പുലര്‍ത്തുമെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഇന്ത്യ ഞങ്ങളുടെ രാജ്യമാണ്. രാജ്യത്തിന്റെ സമ്പത്തും മൂല്യങ്ങളും പാരമ്പര്യവും സംരക്ഷിക്കുവാന്‍ ഞങ്ങള്‍ ക്ക് ബാധ്യതയുണ്ട്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും അവയെ അപകടപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും ഈ പുണ്യമാസത്തിന്റെ വിശുദ്ധിയെ മുന്‍നിറുത്തി ഞങ്ങള്‍ ഒന്ന ്കൂടി പ്രതിജ്ഞ ചെയ്യുന്നു. ഭീകരത, വിഘടന-വിധ്വംസക പ്രവര്‍ത്തനങ്ങള്‍, വിഭാഗീയത, മതപരവും ജാതീയവും വംശീയവും രാഷ്ട്രീയവും ഭാഷാപരവുമായ വിവേചനങ്ങള്‍ എന്നിവ മഹത്തായ ഇന്ത്യയെ അസ്ഥിരപ്പെടുത്തുമെന്ന്് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ മഹത്തായ ബോധം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കല്‍ മുസ്‌ലിംകള്‍ എന്ന നിലയിലും ഇന്ത്യയിലെ ഉത്തമ പൗരന്മാര്‍ എന്ന നിലയിലും പ്രധാന കടമയാണെന്ന് ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. ആ കടമ പൂര്‍ണമായി നിറവേറ്റുമെന്ന,് രാജ്യത്തെ ഉയരങ്ങളിലേക്ക് നയിച്ച മഹത്തുക്കളായ മുന്‍ഗാമികളെ ആദരപൂര്‍വ്വം അനുസ്മരിച്ച് കൊണ്ട് വിശുദ്ധമായ ഈ രാത്രിയില്‍ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.

ദേളി: കേരളത്തിന്റെ മധുര സ്മരണകളുമായി അവസരം കിട്ടിയാല്‍ ഇനിയും സഅദിയ്യയിലേക്ക് വരുമെന്ന പ്രതിജ്ഞയോടെ ഈ മാസം 9 ന് നാട്ടിലേക്ക് തിരിക്കാനുള്ള തിരക്കിലാണ് ഈജിപ്ത് സര്‍ക്കാര്‍ പ്രതിനിധിയായി സഅദിയ്യയിലെത്തിയ ഡോ. സയ്യിദ് മുഹമ്മദ് ഇസ്മാഈല്‍ അവ്ദി. സഅദിയ്യയില്‍ റമളാന്‍ ഇരുപത്തിയാഞ്ചാം രാവില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ തറാവീഹ്- വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അവ്ദിയായിരുന്നു. ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ കൂടിയായ ഇദ്ദേഹം വ്യത്യസ്തമായ ശൈലിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മക്കയിലെ ഹറം ശരീഫില്‍ തറാവീഹില്‍ പങ്കെടുത്ത അനുഭൂതിയായിരുന്നു പലര്‍ക്കും. പാരമ്പര്യ മിസ്‌രി ശൈലിയില്‍ മധുര ശബ്ദത്തില്‍ ഭക്തി നിര്‍ഭരമായി അവ്ദിയുടെ ഖുര്‍ആന്‍ പാരായണം ഒഴുകി വരുമ്പോള്‍ ആരും അതില്‍ ലയിച്ചു പോകും. കഴിഞ്ഞ ദിവസം തറാവീഹ് ഇരുപത് റക്അത്തിനു പുറമെ വിത്‌റ് 11 റക്അത്തും അവ്ദിക്കു കീഴില്‍ ജമാഅത്തായി നിസകരിക്കാന്‍ പതിനായിരങ്ങള്‍ക്ക് ഭാഗ്യമുണ്ടായി. ഒരു മാസത്തെ സേവനത്തിനായി സഅദിയ്യയിലെത്തിയ ഇവ്ദി റമളാന്‍ രണ്ട് മുതല്‍ സഅദിയ്യയില്‍ ഖുര്‍ആന്‍ ക്ലാസ്സിന് നേതൃത്വം ന്‍കുന്നു. ജില്ലാ എസ്.വൈ.എസ് റമളാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത അദ്ധേഹം ബായാര്‍ മുജമ്മഅ്, തൃക്കരിപ്പൂര്‍ അല്‍ മുജമ്മഅ് എന്നിവിടങ്ങളിലും വിവധ പരിപാടികളില്‍ സംബന്ധിച്ചു. കുമ്പോല്‍, മാലിക് ദീനാര്‍ എന്നിവിടങ്ങളില്‍ സിയാറത്തിനായി എത്തി. കഴിഞ്ഞ ദിവസം സഅദിയ്യയില്‍ ആത്മീയ സമ്മേളനത്തില്‍ പതിനായിരങ്ങളോട് സംവദിച്ചതോടെ ഡോ. അവ്ദി ജില്ലയില്‍ കൂടുതല്‍ ജനകീയനായി മാറി. 1964 ല്‍ ഈജിപ്തിലെ മന്‍സൂറ പ്രവിശ്യയില്‍ പ്രമുഖ സയ്യിദ് കുടുംബത്തില്‍ പിറന്ന അവ്ദി അറിയപ്പെടുന്ന ഖുര്‍ആന്‍ പണ്ഡിതനാണ്.

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

സി.കെ. മുഹമ്മദ് ബാഖവി മരണപ്പെട്ടു.

സി.കെ. മുഹമ്മദ്‌ ബാഖവി ഖലീല്‍ തങ്ങളോടൊപ്പം
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ സെക്രടറിയും മേല്‍മുറി സ്വലാത്ത് നഗർ‍ ഖാസിയും മഅദിന്‍ കാര്യ ദര്ശിയുമായ സി കെ മുഹമ്മദ്‌ ബാഖവി (55) ബുധനാഴ്ച ( 01/09/2010 )വൈകീട്ട് മരണപ്പെട്ടു

മത സാമൂഹിക വിദ്യഭ്യാസ രംഗങ്ങളിലും സുന്നീ പ്രസ്ഥാന രംഗത്തും നിറ സാനിധ്യമായിരുന്ന ബാഖവി സ്വലാത്ത് നഗറിലെ മ‌‌അദിൻ അടക്കം നിരവധി സ്ഥാപനങ്ങളുടെ കാര്യദർശിയുമായിരുന്നു. ദർസ് മേഖലയിൽ മൂന്ന് പതിറ്റാണ്ടിലധികമായി സേവനരംഗത്തുള്ള അദ്ധേഹത്തിന് എസ്.എസ്.എഫ്. സംസ്ഥന ഉപാദ്യക്ഷൻ സാദിഖ് സഖാഫി പെരിന്താറ്റിരി അടക്കം നൂറുകണക്കിന് ശിഷ്യഗണങ്ങളുണ്ട്.പരേതനായ മരക്കാർ മുസ്‌ലിയാരുടെയും തെക്കേടത്ത് ഖദീജയുടെയും മകനായി ജനിച്ച ബാഖവി ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ബാഖിയാത്തുസ്സാലിഹാത്തിൽ നിന്നാണ് ബിരുദം നേടി അധ്യാപനരംഗത്തെത്തിയത്.

പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുസ്സമദ് മുസ്ലിയാർ ബൈത്താനിയാണ് പ്രധാന ഉസ്താദ്. കരുളായി ജുമാ മസ്ജിദ്, ചേലേമ്പ്ര കുറുവങ്ങോത്ത്, മേൽമുറി പൊടിയാട്, പൊന്മള പള്ളിപ്പടി, കേച്ചേരി മമ്പ‌ഉൽ ഹുദാ,മഞ്ചേശ്വരം മഞച്ചോല, വലിയ പറപ്പൂർ, കാവതികുളം, പടിഞ്ഞാറ്റുമുറി, ആല്പറ്റ കുളമ്പ് എന്നിവിടങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ താത്തൂരിൽ മുദരിസും ഖാസിയുമായി സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ് മരണം.

ഭാര്യ : ശമീമ ചെമ്മൻ‌കടവ് . മക്കൾ : സുമയ്യ, മുഹമ്മദ് ബഷീർ, അബ്ദുസ്സമദ്. മ‌അദിൻ അസി.മാനേജർ ദുൽഫുഖാർ സഖാഫിയാണ് ജാമാതാവ്. സൈനുദ്ദീൻ ബാഖവി കൂരിയാടിന്റെ ഭാര്യ മർ‌യം, റഷീദ് മുസ്‌ലിയാർ പനങ്ങാങ്ങരയുടെ ഭാര്യ ആയിശ, ഹംസ സഖാഫി പൂക്കോട്ടൂരിന്റെ ഭാര്യ ഉമ്മു കുൽ‌സു എന്നിവർ സഹോദരങ്ങളാണ്.

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

perod usthadRead More

സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍

മലബാറിന്റെ പെരുമ ലൊകമെങ്ങും പരത്തിയ വിശ്രുത പണ്ഡിതനാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എന്നറിയപ്പെടുന്ന ശൈഖ് അഹമ്മദ് സൈനുദ്ദീന്‍ മഖ്ദൂം. ഹിജ്റ 938 (എ.ഡി.1531) ല്‍ മാഹിയിലെ ചോമ്പാലില്‍ ജനിച്ചു. ശൈഖ് സൈനുദ്ദീന്‍ കബീറിന്റെ മൂന്നാമത്തെ പുത്രന്‍ മുഹമ്മദുല്‍ ഗസ്സാലിയാണ് പിതാവ്.

ഖുര്‍ആന്‍ പ്രാഥമിക വിജ്ഞാനങ്ങള്‍ എന്നിവ പിതാവില്‍ നിന്നു തന്നെയാണ് കരസ്ഥമാക്കിയത്. പിന്നീട് ഉപരി പഠനാര്‍ത്ഥം പൊന്നാനിയിലെത്തി. പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ ദര്‍സില്‍ മൗലാനാ ഇസ്മാഈല്‍ ബാദുക്കലി (ബട്ക്കല്‍) ആയിരുന്നു ഗുരുനാഥന്‍. അനന്തരം ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂമില്‍ നിന്നും അനേകം കിതാബുകള്‍ ഓതി. പൊന്നാനിയില്‍ വച്ച് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. പിന്നീട് മക്കയിലെത്തി മസ്ജിദുല്‍ ഹറമിലെ ദര്‍സില്‍ ചേര്‍ന്നു. ശൈഖ് അല്‍ ഇമാം അല്ലാമാ മുഹദ്ദിസുശ്ശഹീര്‍ അല്‍ ഹാഫിസ് ശിഹാബുദ്ദീന്‍ അഹമ്മദ് ഇബ്നു ഹജറുല്‍ ഹൈതമിയായിരുന്നു ഗുരുനാഥന്‍. ശൈഖ് ഇസ്സുദ്ദീന്‍ ഇബ്നു അബ്ദുല്‍ അസീസ് അസ്സുമരി, അല്ലാമാ വജീഹുദ്ദീന്‍ അബ്ദു റഹ്മാനുബ്നു സിയാദ്, ശൈഖ് മുഹമ്മദ് ഇബ്നു അഹമദ് റംലി, ശൈഖ് അബ്ദു റഊഫുല്‍ മക്കിയ്യി എന്നിവര്‍ ഗുരു നാഥന്മാരാണ്. പത്ത് വര്‍ഷത്തോളം വിജ്ഞാന സമ്പാദനത്തിനായി മക്കയില്‍ ചിലവഴിച്ചു. കര്‍മ്മശാസ്ത്രത്തിലും ഹദീസിലും വ്യുല്‍പ്പത്തി നേടിയ മഹാനവര്‍കളെ ഹറമിലെ ഉലമാക്കള്‍ മുഹദ്ദിസ് എന്നു വിളിച്ചിരുന്നു. ഖാദിരീ ത്വരീഖത്തും ദല്‍വീഷിന്റെ സ്ഥാന വസ്ത്രവും സ്വീകരിച്ചത് ശൈഖ് മുഹമ്മദുല്‍ സിദ്ദീഖി ബകരി (റ) വില്‍ നിന്നാണു. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ നൈപുണ്യം നേടിയ ശൈഖവര്‍കള്‍ ഉലമാക്കള്‍ക്കിടയില്‍ ഖ്യാതി നേടിയിരുന്നു.

മക്കയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പൊന്നാനിയിലേക്ക് യാത്ര തിരിച്ചു. പ്രധാന ഗുരുവായ ഇബ്നു ഹജറുല്‍ ഹൈതമിയൊടൊപ്പമായിരുന്നു യാത്ര. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ പിതാവിന്റെ ഖബര്‍ സന്ദര്‍ശനമായിരുന്നു സന്ദര്‍ശനോദ്ദേശം. പൊന്നാനിയിലെ രണ്ടു മാസക്കാലത്തെ താമസത്തിനിടക്ക് മഹാനവര്‍കള്‍ ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം, ഹദീസ്, മറ്റു വിജ്ഞാന ശാഖകള്‍ എന്നിവയില്‍ വലിയ ജുമുഅത്ത്‌ പള്ളിയില്‍ അധ്യാപനവും നടത്തി. മഹാനവര്‍കള്‍ പൊന്നാനിയില്‍ വന്നപ്പോള്‍ കൊണ്ടുവന്ന കല്ല്‌ തൂക്കിയിട്ട ചങ്ങല വിളക്കിനു താഴെ സ്ഥാപിച്ചിരിക്കുന്നു. ആ കല്ലിനു മുകളിലാണ് തിരിവിളക്കില്‍ ഒഴിക്കാനുള്ള എണ്ണപ്പാത്രം വെച്ചിരിക്കുന്നത്. ഇന്നും ആ വിളക്കിന്റെ പ്രകാശ ധാരക്ക് ചുറ്റും ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ വിജ്ഞാനത്തിന്റെ മധു നുകരുന്നത്.

മക്കയില്‍ നിന്നും തിരിച്ചെത്തിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ പൊന്നാനിയിലെ വലിയ പള്ളിയില്‍ മുദരിസായി അധ്യാപനം ആരംഭിച്ചു. ഈ അതി ശ്രേഷ്ഠനായ ഗുരു പ്രസംഗ കലയിലും എഴുത്തിലും നിപുണനായിരുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ സാമൂതിരി രാജാവിനെ സഹായിക്കുകയും പോര്‍ചുഗീസുകാര്‍ക്കെതിരെ മാപ്പിള മുസ്‌ലിംകളെയും മുസ്‌ലിം രാജാക്കന്മാരെയും സംഘടിപ്പിക്കുന്നതില്‍ വ്യാപൃതനാവുകയും ചെയ്തു. മുഗള്‍ചക്രവര്‍ത്തി അക്ബര്‍ ഷാ, ബീജാപ്പൂര്‍ സുല്‍ത്താന്‍ ആദില്‍ ഷാ, തുര്‍ക്കി സുല്‍ത്താന്‍ എന്നിവരൊടൊക്കെ അടുത്ത ബന്ധം പുലര്‍ത്തി. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ആഗോള കൂട്ടായ്മക്കായ് പരിശ്രമിച്ചു.

ശൈഖവര്‍കളുടെ അനുഗ്രഹീത തൂലികയില്‍ നിന്നും ഇസ്ലാമിക ലോകത്തിനു ഒട്ടനവധി വിശിഷ്ട ഗ്രന്ഥങ്ങള്‍ ലഭിച്ചു. അവയില്‍ ഏറ്റം പ്രശസ്ഥമാണ് 'ഫത്ഹുല്‍ മുഈന്‍ ബി ശറഇ ഖുര്‍റത്തില്‍ ഐന്‍' എന്ന ശാഫിഈ മദ്ഹബിലെ കര്‍മ്മ ശാസ്ത്ര ഗ്രന്ഥം. ഫത്ഹുല്‍ മുഈന്‍ നിരവധി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അഹ്കാമുന്നികാഹ്, മന്‍ഹജുല്‍ വാളിഹ്, അജ് വിബത്തുല്‍ അജീബ, ശറഹു സ്സുദൂര്‍, അല്‍ ജവാഹിര്‍ ഫീ ഉഖൂബത്തി അഹ് ലില്‍ കബാഇര്‍, ഫതാവല്‍ ഹിന്ദിയ്യ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ വേറെയും മഹാനവര്‍കള്‍ രചിച്ചു .

കേരളത്തിന്റെ പ്രഥമ ചരിത്രകാരന്‍ കൂടിയാണ് ശൈഖവര്‍കള്‍. തുഹ്ഫതുല്‍ മുജാഹിദീന്‍ ഫീ അഖ്ബാരില്‍ ബുര്‍തുഗാലിയ്യീന്‍ ( പോര്‍ച്ചുഗീസ് വിരുദ്ധ പോരാളികള്‍ക്ക് ഒരു ഉപഹാരം) എന്ന ഗ്രന്ഥമാണ് കേരളത്തിന്റെ അറിയപ്പെട്ട ആദ്യത്തെ ചരിത്ര ഗ്രന്ഥം. പോര്‍ച്ചുഗീസ് അതിക്രമങ്ങള്‍ക്കെതിരില്‍ സാമൂതിരിയൊടൊപ്പം ചേര്‍ന്നു മുസ്‌ലിംകളെ സായുധ സമരത്തിനു ആഹ്വാനം ചെയ്യുകയാണീ കൃതിയില്‍. ബീജാപ്പൂര്‍ സുല്‍ത്താന്‍ ആദില്‍ഷായുടെ മുമ്പിലാണീ ഗ്രന്ഥം സമര്‍പ്പിക്കപ്പെട്ടത്. ഈ ഗ്രന്ഥം ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഉര്‍ദു തുടങ്ങിയ മിക്ക ലോക ഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്.

സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എക്കാലത്തെയും വിശ്രുത പണ്ഡിതനും ധീരനായ രാജ്യ സ്നേഹിയും മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവും ചരിത്രകാരനുമാണ്. മഹാനവര്‍കള്‍ വഫാത്തായത് ചോമ്പാലില്‍ വെച്ചാണ്. വടകരക്കടുത്ത കുഞ്ഞിപ്പള്ളി ഖബർസ്ഥാനിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. വഫാത്തായത് ഹിജ്റ 978 ( എ.ഡി. 1570 / 71)ലാണെന്നും അതല്ല 991( എ.ഡി. 1583 / 84) ലാണെന്നും അഭിപ്രായ വ്യത്യാസമുണ്ട്.Read More

സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ

പൊന്നാനി. "മലബാറിന്റെ മക്ക" എന്നറിയപ്പെടുന്ന ദേശം. പൊന്‍ നാണയം ലോപിച്ചാണ് പൊന്നാനിയായത്. മഖ്ദൂമുമാരുടെ പാദസ്പര്‍ശം കൊണ്ടനുഗ്രഹീതമായ പൊന്നാനി ഇസ്ലാമിക വിജ്ഞാനങ്ങളുടെ കലവറയാണ്. ഒട്ടേറെ പണ്ഡിത ശിരോമണികളെ വാര്‍ത്തെടുത്ത ഈ പുണ്യ ദേശത്തിന്റെ സുവര്‍ണ ചരിത്രങ്ങളുടെ നിത്യ സ്മാരകങ്ങളായി പൊന്നാനി വലിയ ജുമുഅത്ത്‌ പള്ളിയും മഖ്ദൂമുമാരുടെ മഖ്ബറയും.



സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ഹിജ്റ 871 ശഹബാൻ 12 വ്യാഴാഴ്ച്ച (എ.ഡി.1467) പ്രഭാത കൊച്ചിയിലെ കൊച്ചങ്ങാടിയിലെ മഖ്ദൂമിയ ഭവനത്തിൽ ജനിച്ചു. മഹനവർകളുടെ പിതാമഹനായ ശൈഖ് അഹ്മദ് ആണു ആദ്യമായി കൊച്ചിയിലെത്തുന്നത്. മഖ്ദൂമുമാരുടെ പരമ്പര ചെന്നെത്തുന്നത് ഒന്നാം ഖലീഫയായ അബൂബക്കർ സിദ്ദീഖ് (റ)ലാണു. ഹിജ്റ ആറാം നൂറ്റാണ്ടിലാണു സൈനുദ്ദീൻ മഖ്ദൂമിന്റെ പിതാമഹർ ദക്ഷിണ യമനിൽ നിന്നും ഇന്ത്യയിലെത്തിയതെന്നാണു വിശ്വസിക്കപ്പെടുന്നത്. മഅബറിൽ നിന്നും കൊച്ചിയിലെത്തിയ ശൈഖ് അഹ്`മദ് അൽ മഅബരിയുടെ പുത്രന്മാരിലൊരാളായ സൈനുദ്ദീൻ ഇബ്രാഹീം അൽ മഅബരിയായിരുന്നു കൊച്ചിയിലെ ഖാസി. പൊന്നനിയിലെ പൗര പ്രമുഖരുടെ ക്ഷണവും നിർബന്ധവും പൊന്നാനിയിലെ ഖാസി സ്ഥാനമേറ്റെടുക്കുകയും പൊന്നാനിയിൽ എത്തുകയും ചെയ്യാൻ ഒരു നിമിത്തമായി. ഈ സംഭവം പൊന്നാനിയുടെ സുവർണ്ണ ചരിത്രത്തിന്റെ തുടക്കം കുറിച്ചു.



പതിനാലാം വയസ്സിലാണു സൈനുദ്ദീൻ മഖ്ദൂം ഉപരി പഠനാർത്ഥം പൊന്നാനിയിൽ എത്തിയത്. പിതാവായ അലിയ്യുൽ മഅബരിയിൽ നിന്നും കൊച്ചിയിൽ വച്ചു തന്നെ പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ചിരുന്നു. പൊന്നാനിയിലും കോഴിക്കോട്ടും മക്കത്തും ഉപരി പഠനം നടത്തിയതിനു ശേഷം ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലെത്തി. ഇന്ത്യയില്‍ നിന്നും അസ്ഹറിലെത്തുന്ന ആദ്യ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും മഹാനവര്‍കളാണ്. അല്‍ അസ്ഹറിന്റെ മാതൃകയില്‍ കേരളത്തില്‍ ഒരു മസ്ജിദ്‌ സ്ഥാപിച്ച് അസ്ഹറിലെ സിലബസ്സും സനദ്‌ ദാനവും അദ്ദേഹം കേരളത്തിനു സമ്മാനിച്ചു. പള്ളി ദര്‍സുകളുടെ ഉപജ്ഞാതാവും മഹാനവര്‍കളാണ്.



ഹിജ്റ 925(എ.ഡി.1519)നാണു വലിയ ജുമുഅത്ത് പള്ളിയുടെ ഉത്ഘാടനം നടന്നത്. 90 അടി നീളവും 60 അടി വീതിയുമുണ്ട് മസ്ജിദിന്റെ ഉൾഭാഗത്തിനു. നിരവധി പ്രഗത്ഭ പണ്ഡിത ശിരോമണികള വാർത്തെടുക്കാൻ ഈ മസ്ജിദിനു സാധിച്ചു. നികുതി നിഷേധ പ്രസ്ത്ഥാനത്തിനു തുടക്കം കുറിച്ച ഉമർ ഖാസി, അനുഗ്രഹീത കവിയും തത്വ ജ്ഞാനിയുമായ കുഞ്ഞായിൻ മുസ്ലിയാർ, 1921 മലബാർ സമര നായകൻ ആലി മുസ്ലിയാർ തുടങ്ങിയവർ അവരിൽ ചിലരാണു.



പോര്‍ച്ചുഗീസുകാരുടെ ക്രൂരതയില്‍ പൊറുതി മുട്ടിയ കേരളീയ ജനതയെ ചെറുത്ത് നില്‍പ്പിന് പ്രാപ്തരാക്കാന്‍ തന്റെ രചനാ പാടവം സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ഉപയോഗപ്പെടുത്തി . പോര്‍ച്ചുഗീസുകാരെ ഇന്ത്യന്‍ മണ്ണില്‍ നിന്നും തുരത്താന്‍ തഹ് രീള് എന്ന പദ്യത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സൈനിക സഹായത്തിനായി ഈജിപ്തിലേക്ക് കത്തയച്ചു. ഈജിപ്തില്‍ നിന്നുമെത്തിയ സൈന്യം പൊന്നാനിയില്‍ നിര്‍മിച്ച മസ്ജിദാണ് മിസ്‌രിപ്പള്ളി എന്നറിയപ്പെടുന്നത്.



കേരളത്തിന്റെ വിജ്ഞാന രംഗത്തിനു അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത ആ മഹാ പണ്ഡിതൻ ഹിജ്റ 928 ശഅബാൻ 16 വെള്ളിയാഴ്ച അർദ്ധ രാത്രിക്കു ശേഷം വഫാത്തായി. മസ്ജിദിന്റെ തെക്ക് കിഴക്ക്‌ ഭാഗത്തുള്ള മതില്‍ക്കെട്ടിനകത്ത് മഖ്ദൂമുമാരുടെ മഖ്ബറ കാണാം Read More