2010, നവംബർ 4, വ്യാഴാഴ്‌ച
RSC സലാല സോണ്‍ സാഹിത്യോത്സവ് 2010

കാന്തപുരം മഹാരാഷ്ട്ര ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഹാരാഷ്ട്ര: മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനുമായി അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി
2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച
2010, ഒക്‌ടോബർ 17, ഞായറാഴ്‌ച
പ്രവാചകാനുചരന്മാരെ വിമർശിക്കുന്നവർ മതത്തിനു പുറത്തെന്ന് സൗദി പണ്ഡിത സഭ
അബുദാബി: പ്രവാചക അനുചരന്മാർക്കോ പ്രവാചക ഭാര്യമാർക്കോ എതിരായ മോശമായ പരാമർശം നടത്തുന്നവർ ഇസ്ലാമിക വൃത്തത്തിൽ നിന്ന് പുറത്ത് പോകുമെന്ന് സൗദി ഉന്നത പണ്ഡിത സഭ. സൗദിയിലെ പ്രമുഖ പണ്ഡിതനും മുഫ്ത്തിയുമായ സഭാ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് അൽ ശൈഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമിതിയാണ് ഇത് സംബന്ധമായി വാർത്താകുറിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
വിവിധ സൗദി പത്രങ്ങളും യു.എ.ഇ യിൽ നിന്നുള്ള അൽ അറബിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രവാചകാനുചരന്മാരെ നിന്ദിക്കുന്നവർ അവിശ്വാസികളാണെന്നാണ് പത്രകുറിപ്പ് വ്യക്തമാക്കുന്നത്. സുന്നത്ത് ജമാഅത്ത് ( പ്രാവചകരുടെയും അനുചരന്മാരുടെയും ചര്യ ) അടിസ്ഥാന വിശ്വാസങ്ങളിൽ പെട്ടതാണ് പ്രവാചക അനുചരന്മാരോടും പ്രവാചക കുടുംബത്തോടുമുള്ള സ്നേഹം .പ്രവാചക കുടുംബത്തോടും അനുചരന്മാരോടും വിശ്വാസവും സ്നേഹവും ഇല്ലാതെ ഒരു മനുഷ്യനു കപടവിശ്വാസങ്ങളിൽ നിന്ന് രക്ഷപ്പെടാനാകില്ല. വിശുദ്ധ ഖുർആനിൽ നിന്നും നിരവധി പ്രവാചക അധ്യാപനങ്ങളിൽ നിന്നും നിരവധി ഉദ്ദരണികളികളെടുത്തു കൊണ്ടാണ് സൗദി പണ്ഡിത സഭ തങ്ങളുടെ വീക്ഷണം വ്യക്തമാക്കുന്നത്.
സഹാബത്തിന്റെ (പ്രവാചകാനുചരന്മാർ) പ്രവർത്തനങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ചില ഇസ്ലാമിക വിശ്വാസങ്ങൾക്കും കർമ്മങ്ങൾക്കുമെതിരെയുള്ള ചില ഒറ്റപ്പെട്ട പ്രതികരണങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പാണ് ഈ പത്രക്കുറിപ്പെന്ന് വിലയിരുത്തപ്പെടുന്നു.
റഫീഖ് വൈലത്തൂർ
സിറാജ് ദിനപത്രം 11-10-2010
2010, സെപ്റ്റംബർ 26, ഞായറാഴ്‌ച
അന്താരാഷ്ട്ര സെമിനാര്‍; കാന്തപുരം ജോര്‍ദാനിലേക്ക്

കോഴിക്കോട്: അന്താരാഷ്‌ട്ര പരിസ്ഥിതി സെമിനാറില്‍ പങ്കെടുക്കുന്നതിനായി അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ജോര്‍ദാനിലേക്ക് പുറപ്പെട്ടു. `പരിസ്ഥിതി പ്രശ്‌ന പരിഹാരങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന എന്ന സെമിനാറിലാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത് കാന്തപുരം പങ്കെടുക്കുന്നത്. ത്രിദിന സെമിനാര്‍ തിങ്കളാഴ്‌ച ആരംഭിക്കും. 140 ഓളം രാജ്യങ്ങളില്‍ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട പണ്ഡിതന്‍മാരും. പരിസ്ഥിതി ഗവേഷകന്‍മാരും ശാസ്‌ത്രജ്ഞന്‍മാരും പങ്കെടുക്കും. സഊദി ഭരണാധികാരി അബ്‌ദുല്ല രാജാവ് സെമിനാര്‍ ഉദ്‌ഘാടനം ചെയ്യും. ഇസ്‌ലാമും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ കാന്തപുരം പ്രബന്ധം അവതരിപ്പിക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും അദ്ദേഹത്തെ അനുഗമിക്കുന്നുണ്‌ട്. ജോര്‍ദാന്‍ രാജാവുമായി കാന്തപുരം പ്രത്യേക കൂടിക്കാഴ്‌ചയും നടത്തും. ജോര്‍ദാന്‍ ഭരണകൂടത്തിന് കീഴില്‍് `ദ റോയല്‍ ആലുല്‍ ബൈതാ’ണ്
2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച
ബാബരി മസ്‌ജിദ് വിധി-വിവേകത്തിന്റെയും ആത്മ സംയമനത്തിന്റെയും വഴി സ്വികരിക്കുക
ബാബരി മസ്ജിദ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശക്കേസിൽ സപ്‌തംബർ 24 ന് അലഹബാദ് ഹൈക്കോടതി വിധി പറയാനിരിക്കെ, എല്ലാ വിഭാഗം ജനങ്ങളും വിവേകത്തിന്റെയും ആത്മസംയമനത്തിന്റെയും വഴിയായിരിക്കണം സ്വീകരിക്കേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കീഴ്ഘടകങ്ങളും ആഹ്വാനം ചെയ്യുന്നു. അരാജകത്വം സൃഷ്ടിച്ച് മുതലെടുക്കാനുള്ള ശ്രമങ്ങളുണ്ടായിക്കൂടാ. നമ്മുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയും നിയമവാഴ്ചയും അനുസരിച്ച് മുന്നോട്ട് പോവാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാവണം. ഇപ്പോൾ ബാബരിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് സ്വാഭാവിക പരിണതിയിലേക്ക് നീങ്ങുകയാണ്. ഇതിന്റെ പേരിൽ ഇന്നോളം ഇന്ത്യയിലുണ്ടായ പ്രക്ഷോപങ്ങളും കലാപങ്ങളും രാഷ്ട്രീയ മുതലെടുപ്പുകളും മറക്കാൻ കഴിയില്ല. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ശക്തികൾ ഒരു നിലക്കും പ്രോത്സാഹിപ്പിക്കപ്പെടരുത്.
രാഷ്ടീയ താത്പര്യങ്ങൾക്കുപരി കലാപ സാധ്യതകളെ മുന്നിൽകണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാറുകൾ തികഞ്ഞ ജാഗ്രത പുലർത്തണം. രാജ്യത്തിന്റെ സെക്കുലർ സ്വഭാവം ഉയർത്തിപ്പിടിക്കുന്നതിൽ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് നിൽക്കണം. കയ്യൂക്കിനും പണക്കൊഴുപ്പിനും നമ്മുടെ രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന് ലോകസമൂഹത്തെ ബോധ്യപ്പെടുത്താൻ ഇതിലൂടെ നമുക്ക് കഴിയണം.
1992 ഡിസംബർ 6 ന് ഇന്ത്യയുടെ നിയമ വാഴ്ചയെ വെല്ലുവിളിച്ച് ബാബരി മസ്ജിദ് തകർത്തത് ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിഛായക്ക് മങ്ങലേല്പിച്ച കാര്യം നമുക്ക് മറക്കാൻ കഴിയില്ല.
സപ്‌തംബർ 24 ന് വിധി വരുമെന്ന വാർത്ത വന്നത് മുതൽ ദേശീയ തലത്തിൽ തന്നെ ആശങ്കയും ഉത്കണ്‌ഠയും നില നിൽക്കുന്നുണ്ടെന്നത് വസ്തുതയാണ്. വിവിധ മതസ്ഥർക്കിടയിൽ വിഭാഗീയതയുടെ മതിൽകെട്ടുകൾ സൃഷ്ടിക്കാൻ ആരെയും അനുവദിക്കരുത്. വർഗ്ഗീയതയും വിധ്വംസക പ്രവർത്തനങ്ങളും രാജ്യത്തെ പിന്നോട്ട് വലിക്കുമെൻ ഇന്ത്യയിലെ ബഹുഭൂരിവിഭാഗം ജനങ്ങളും മനസിലാക്കിയിട്ടുണ്ട്. ഇത് മുന്നിൽ കണ്ട് അവസരത്തിനൊത്തുയരാൻ വിവിധ മതവിഭാഗങ്ങൾ, രാഷ്ട്രീയ കക്ഷികൾ, ഭരണകൂടങ്ങൾ എല്ലാവർക്കും കഴിയണം. നേതാക്കൾ ആഹ്വാനം പറഞ്ഞു.
പത്രസമ്മേളനത്തിൽ സംബന്ധിച്ചവർ:
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ
(ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ)
സയ്യിദ് അലി ബാഫഖി തങ്ങൾ
(ട്രഷറർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ )
സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി
(മുശാവറ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ )
പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ
(പ്രസിഡണ്ട്, എസ്.വൈ.എസ്. സ്റ്റേറ്റ് കമ്മിറ്റി)
പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി
(ജനറൽ സെക്രട്ടറി, എസ്.വൈ.എസ്. സ്റ്റേറ്റ് കമ്മിറ്റി)
എൻ.എം. സാദിഖ് സഖാഫി
(പ്രസിഡണ്ട്, എസ്.എസ്.എഫ്. സ്റ്റേറ്റ് കമ്മിറ്റി)

ലേബലുകള്‍:
babrimasjid,
samastha,
Sunnath Jamaath
2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച
എസ് വൈ എസ് സൗഹൃദഗ്രാമം പദ്ധതി ജില്ലയിൽ പുന:രാരംഭിച്ചു
മലപ്പുറം: 'സ്നേഹസമൂഹം സുരക്ഷിതനാട്' എന്ന സന്ദേശത്തിൽ സംസ്ഥാന വ്യാപകമായി നടന്ന എസ് വൈ എസ് സൗഹൃദഗ്രാമം പദ്ധതി ജില്ലയിൽ പുന:രാരംഭിച്ചു. ജൂൺ 16 ന് തുടക്കം കുറിച്ച പദ്ധതി വിഷയ പ്രാധാന്യവും വൻ ബഹുജന പങ്കാളിത്തവും കാരണം സംസ്ഥാന കമ്മിറ്റി ഈ മാസം 30 വരെ ദീർഘിപ്പിക്കുകയായിരുന്നു. റമസാനും റമദാൻ ക്യാമ്പയിനുമായി താത്കലികമായി നിർത്തി വെച്ച പദ്ധതിക്കാണ് വീണ്ടും തുടക്കമായത്.
മലപ്പുറം വാദീസലാമിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം തുടർപ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകി. ക്യാമ്പയിൻ ഭാഗമായി നിർദ്ദേശിച്ച ജില്ലാതല സെമിനാർ, മേഖലാ ഓപ്പൺഫോറങ്ങൾ എന്നിവ ഇതിനകം തന്നെ ജില്ലയിൽ പൂർത്തിയായിരുന്നു. പഞ്ചായത്ത്തല ചർച്ചാസമ്മേളനങ്ങൾ, യൂണിത്തല സൗഹൃദസദസ്സ് തുടങ്ങിയ പദ്ധതികളിൽ ഭൂരിഭാഗവും ജില്ലയിൽ നടന്നിട്ടുണ്ട്. അവശേഷിക്കുന്ന ചർച്ചാ സമ്മേളനങ്ങളും സൗഹൃദസദസ്സും ഈ മാസം 30 നകം തന്നെ പൂർത്തീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്. അനുബന്ധമായി ജനസമ്പർക്കം, ലഘുലേഖ വിതരണം തുടങ്ങിയ പദ്ധതികളും നടക്കും. റമസാൻ ക്യാമ്പയിനും എസ് വൈ എസ് റിലീഫ്ഡേ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.
പി കെ എം സഖാഫി ഇരിങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പി എം മുസ്തഫ മാസ്റ്റർ, വടശേരി ഹസൻ മുസ്ലിയാർ, പി എസ് കെ ദാരിമി എടയൂർ, എ മുഹമ്മദ് പറവൂർ, ടി അലവി പുതുപറമ്പ, പി കെ എം ബശീർ പടിക്കൽ സംബന്ധിച്ചു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)